കൊച്ചി മെട്രോ കോച്ചുകള്‍ ഇന്ന് മുട്ടം യാഡിലേക്ക് മാറ്റും; പരീക്ഷണ ഓട്ടം 23ന് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

ആലുവ: കൊച്ചി മെട്രോ പദ്ധതിയ്ക്കുള്ള ആദ്യ സെറ്റ് കോച്ചുകള്‍ ഇന്ന് മുട്ടം യാഡിലേക്ക് മാറ്റും. ഇന്നലെ വൈകിട്ട് ആലുവയിലെത്തിയ മൂന്നു കോച്ചുകളാണ് യാഡിലെ പാളത്തിലേക്ക് മാറ്റുക.

ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് കോച്ചുകള്‍ ആലുവയിലെത്തിച്ചത്. വൈകുന്നേരം മുട്ടം ഭാഗത്ത് കോച്ചുകള്‍ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. പരീക്ഷണഓട്ടത്തിന് 1.25 കിലോ മീറ്റര്‍ നീളമുള്ള ട്രാക്ക് യാര്‍ഡില്‍ തയാറായിട്ടുണ്ട്.

ആന്ധ്രാ പ്രദേശിലെ ശ്രീസിറ്റിയിലാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ മാര്‍ച്ച് 21നാണ് കോച്ചിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആണ് കോച്ച് നിര്‍മാണം തുടങ്ങിയത്. തദ്ദേശീയമായ നിര്‍മാണ സാമഗ്രികളാണ് ഇതിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. 22 മീറ്റര്‍ നീളമാണ് ഒരു കോച്ചിനുള്ളത്. രണ്ടര മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരമുണ്ടാകും. ഒരു ട്രെയിനില്‍ 975 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ നിറത്തിലാണ് ട്രെയിന്‍. പരീക്ഷണ ഓട്ടം 23ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും.

കാത്തിരിപ്പിനൊടുവിൽ ആദ്യ മെട്രോ കോച്ചുകൾ നമ്മുടെ നഗരത്തിലെത്തി. കഴിഞ്ഞ രണ്ടാം തിയതി ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി അൽസ്റ്റ…

Posted by Kochi Metro Rail on Saturday, January 9, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here