‘അജു’വായി ആര്യ; ‘കുട്ടനാ’യി ബോബി സിംഹ; ‘ശിവദാസാ’യി റാണാ ദഗുബതി; ‘ബാംഗ്ലൂര്‍ നാട്കള്‍’ ടീസര്‍ കാണാം

മലയാളത്തിലെ ബോക്‌സ് ഓഫീസ് ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പ് ബാംഗ്ലൂര്‍ നാട്കളിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്നലെ പുറത്തിറങ്ങിയ ടീസര്‍ ഒന്നര ലക്ഷമാളുകളാണ് ഇതുവരെ കണ്ടത്.

മലയാളത്തില്‍ നസ്രിയ അവതരിപ്പിച്ച ദിവ്യയെ തമിഴില്‍ അവതരിപ്പിക്കുന്നത് യുവതാരം ശ്രീദിവ്യയാണ്. ദുല്‍ഖറിന്റെ വേഷത്തില്‍ ആര്യയും നിവിന്‍ പോളിയുടെകുട്ടന്റെ റോളില്‍ ബോബി സിന്‍ഹയും എത്തുന്നു. റാണാ ദഗുബതിയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച ശിവദാസായി എത്തുന്നത്. ആര്‍ജെ സാറയായി തമിഴിലും എത്തുന്നത് പാര്‍വ്വതിയാണ്. ഇഷ തല്‍വാര്‍ അവതരിപ്പിച്ച എയര്‍ഹോസ്റ്റസ് മീനാക്ഷിയായി ബാംഗ്ലൂര്‍ നാട്കളില്‍ ലക്ഷ്മി റായി എത്തുന്നു. നിത്യ മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ സാമന്തയും അവതരിപ്പിക്കുന്നു.

തെലുങ്ക് സംവിധായകന്‍ ഭാസ്‌കറാണ് തെലുങ്ക്, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത്. കെവി ഗുഹനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതസംവിധായകന്‍.

#BangaloreNaatkal Movie Stills

Posted by Bangalore Naatkal on Thursday, January 7, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News