വിവരാവകാശ കമ്മിഷണര്‍ ഒഴിവുകളിലേക്കുള്ള നിയമനം സുതാര്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് വിഎസ്

കൊച്ചി: വിവരാവകാശ കമ്മിഷണര്‍ ഒഴിവുകളിലേക്കുള്ള നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളെ വിവരാവകാശ കമ്മിഷണര്‍ തസ്തികയിലേക്ക് തിരികി കയറ്റാനുള്ള ഊര്‍ജ്ജിത ശ്രമം നടക്കുന്നുയെന്ന ആരോപണം നിലനില്‍ക്കെയാണ് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ തസ്തികയിലേക്ക് നാല് ഒഴിവുകളാണുള്ളത്. വിവരാവകാശ കമ്മിഷനിലെ അംഗങ്ങളെ നിയമിക്കുന്നതിന് മുമ്പ് പത്ര മാധ്യമങ്ങളില്‍ പരസ്യം ചെയ്ത്, ലഭിക്കുന്ന അപേക്ഷകളില്‍ നിന്നു യോഗ്യതയുള്ളവരെ കണ്ടെത്തിയാണ് തല്‍സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, മന്ത്രിസഭ നോമിനേറ്റ് ചെയ്യുന്ന മന്ത്രി എന്ന നിലയില്‍ പികെ കുഞ്ഞാലികുട്ടിയും ചേര്‍ന്നുള്ള സമിതിയാണ് ഇക്കാര്യങ്ങളില്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളേണ്ടത്.

എന്നാല്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ജെഡിയു തുടങ്ങി യുഡിഎഫിലെ ഘടകക്ഷികള്‍ തന്നെ ഈ സ്ഥാനങ്ങളിലേക്ക് തങ്ങളുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമിതിയിലെ അംഗം കൂടിയായ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

ലഭിച്ച 245 അപേക്ഷകളില്‍ നിന്ന് നാലു പേരെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ലെന്ന് വി എസ് കത്തില്‍ പറയുന്നു. വിവരവകാശ കമ്മിഷനിലെ അംഗങ്ങളെ നിയമിക്കുന്നതിന് സുപ്രീംകോടതി തന്നെ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ഘടക വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. ഒരൊഴിവിന് മൂന്ന് എന്ന നിലയില്‍ നാല് ഒഴിവുകളിലേക്കായി 12 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി നിയമനം സുതാര്യമാക്കി കോടതിയോടുള്ള അന്തസത്ത സര്‍ക്കാര്‍ കാത്ത് സൂക്ഷിക്കണമെന്നും വിഎസ് കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News