ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി; വധു ജാസ്മിന്‍; വിവാഹം ചാലക്കുടി സെന്റ് മേരീസ് പള്ളിയില്‍

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി. തിരുവനന്തപുരം പോങ്ങുമ്മൂട് സ്വദേശി ജെയിംസ് എ ജോണിന്റെയും പാന്‍സി സെബാസ്റ്റ്യന്റെയും മകള്‍ ജാസ്മിനാണ് വധു. ചാലക്കുടി സെന്റ് മേരീസ് പള്ളിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

തിരുവനന്തപുരത്തെ ടെക്‌സ്‌റ്റൈല്‍ ഡിസൈനറാണ് ജാസ്മിന്‍. അന്തരിച്ച പ്രശസ്ത നടന്‍ ജോസ് പെല്ലിശേരിയുടെയും ലില്ലി ജോസിന്റെയും മകനാണ് ലിജോ പെല്ലിശേരി.

ജനുവരി രണ്ടിനായിരുന്നു വിവാഹനിശ്ചയം. പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയാണ് ജാസ്മിനെന്നും ലിജോ പറഞ്ഞു.

ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രമായ നായകന്‍ ആണ് ലിജോയുടെ ആദ്യസിനിമ. സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളും ലിജോയുടെ സംവിധാനത്തിലൊരുങ്ങിയിട്ടുണ്ട്. നായകന്‍, സപ്തമശ്രീ തസ്‌കരാ, ആകാശ വാണി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News