ദില്ലി ഉസ്മാന്‍പൂര്‍ ചേരിയില്‍ തീപിടുത്തം; മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

ദില്ലി: ദില്ലി ഉസ്മാന്‍പൂരിലെ ചേരിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. ഒരു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവ സ്ഥലത്തുനിന്നും പൊട്ടിത്തെറിച്ച നിലയില്‍ രണ്ട് സിലിണ്ടര്‍ കണ്ടെത്തി.

ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. മറ്റൊരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News