ന്യൂയോര്‍ക്ക്: പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പാക്കിസ്ഥാന് അമേരിക്കയുടെ പിന്തുണ. ഭീകരാക്രമണത്തിനു പിന്നിലെ സത്യം കണ്ടെത്താന്‍ പാക്കിസ്ഥാന് പിന്തുണ നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ അറിയിച്ചു.
ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും സത്യസന്ധത ലോകം മനസിലാക്കണമെന്നും നവാസ് ഷരീഫ് പറഞ്ഞു. ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പൂര്‍ണമായി മനസിലാക്കുന്നുലെന്നും അദ്ദേഹം ജോണ്‍ കെറിയോട് പറഞ്ഞു. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടുമെന്നും നവാസ് ഷരീഫ് പറഞ്ഞു.
പാക് ആസ്ഥാനമായ ഭീകര സംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് പാക് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നവാസ് ഷരീഫ് ഉത്തരവിട്ടിരുന്നു.
അതേസമയം, ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച 15ന് തന്നെ നടക്കുമെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രസ്താവനയിലൂടെ അറിയിച്ചു
Get real time update about this post categories directly on your device, subscribe now.
Discussion about this post