കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി പരത്തി അമേരിക്കന്‍ ബോംബ് വിമാനങ്ങള്‍ പറന്നു; ദക്ഷിണ കൊറിയയുടെ ലക്ഷ്യം അമേരിക്കന്‍ പിന്തുണയുടെ ശക്തിപ്രകടനം

ഒസാന്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷ ഉത്തരകൊറിയക്കു മറുപടിയുമായി ദക്ഷിണ കൊറിയന്‍ ആകാശത്ത് അമേരിക്കന്‍ യുദ്ധവിമാനം പറന്നു. ബി 52 എന്ന ബോംബറാണ് അമേരിക്ക പറത്തിയത്. ഇതോടെ, ദക്ഷിണകൊറിയ തങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാണെന്നു ഉത്തരകൊറിയക്കു മുന്നറിയിപ്പു നല്‍കി.

ബോംബ് പരീക്ഷണം അവസാനിപ്പിക്കണമെന്ന് ഉത്തരകൊറിയയോട് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അമേരിക്ക യുദ്ധവിമാനം പറത്തിയത്. ബി 52 നൊപ്പം ദക്ഷിണകൊറിയയുടെ എഫ് 15, അമേരിക്കയുടെ എഫ് 16 യുദ്ധവിമാനങ്ങളും പറന്നു. ഉത്തരകൊറിയയുമായി ശത്രുതയിലായ ദക്ഷിണ കൊറിയക്കും ജപ്പാനും തങ്ങള്‍ ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്ന് അമേരിക്കയ്ക്ക് അറിയിക്കേണ്ടതുമുണ്ട്. ഇതാണ് ഇന്ന് അമേരിക്ക ഇന്നു ചെയ്തതെന്നാണ് സൂചന.

അമേരിക്കയുടെ നീക്കത്തോട് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. നേരത്തേ, ഉത്തരകൊറിയ മൂന്നാം വട്ടം ആണവ പരീക്ഷണം നടത്തിയപ്പോഴും അമേരിക്ക ബി 52 വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പു നല്‍കിയിരുന്നു. ബുധനാഴ്ചയാണ് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്.

ഉത്തരകൊറിയയുടെ നടപടിയെ ഒട്ടുമിക്ക ലോകരാജ്യങ്ങളും എതിര്‍ത്തിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ യുഎന്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ പുല്ലുവില കല്‍പിക്കുന്ന നിലപാടാണ് ഉത്തരകൊറിയ സ്വീകരിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News