ഒമ്പതാംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ കൈമാറിയ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍; പെണ്‍കുട്ടിയെ ക്രൂരതയ്ക്കിരയാക്കാന്‍ നല്‍കിയത് പണത്തിനായി

ബലൂര്‍ഘട്ട്: ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ നാലുപേര്‍ക്കു കൈമായി കേസില്‍ യുവതിയും നാലു പേരും അറസ്റ്റില്‍. പണം സമ്പാദിക്കാനാണ് യുവതി പരിചയക്കാരിയായ പെണ്‍കുട്ടി നാലു പുരുഷന്‍മാര്‍ക്കു കൈമാറിയതെന്നു പൊലീസ് പറഞ്ഞു. പശ്ചിമബംഗാളിലെ തെക്കന്‍ ദിനാജ്പുര്‍ ജില്ലയിലാണ് സംഭവം.

സുഹൃത്തിന്റെ മകളായ പെണ്‍കുട്ടിയെയാണ് യുവതി പരിചയം നടത്തി കൂട്ടിക്കൊണ്ടുപോയ ശേഷം നാലു പുരുഷന്‍മാര്‍ക്കു കൈമാറിയത്. ഖാദിംപുരിലെ ഒരു വീട്ടിലെത്തിച്ചു നല്‍കിയ പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്ന നാലു പുരുഷന്‍മാര്‍ ഒന്നിനു പിന്നാലെ ഒന്നായി ബലാത്സംഗം ചെയ്യുകയായിരുന്നു.

അവശനിലയില്‍ വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി തന്നെയാണ് നടന്ന കാര്യങ്ങള്‍ മാതാപിതാക്കളോടു പറഞ്ഞത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയടക്കം അഞ്ചുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News