ജറുസലേം: ഇസ്രായേലി യുവതിയും പലസ്തീന്‍ യുവാവും തമ്മിലുള്ള പ്രണയം പറയുന്ന നോവലിന് നിരോധനമേര്‍പ്പെടുത്തിയ ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചൊരു ചുംബന വീഡിയോ. ഇസ്രായേല്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെയാണ് ജൂതരും അറബികളും ചുംബിക്കുന്ന വീഡിയോ.
ഇസ്രായേല്‍-പലസ്തീന്‍ അതിര്‍ത്തിയിലെ യുവതിയും യുവാവും തമ്മിലുള്ള പ്രണയകഥ ഡോറിത് റാബിയാന്‍ന്റെ ബോര്‍ഡര്‍ ലൈഫ് എന്ന പ്രണയ നോവലാണ് ഇസ്രായേല്‍ നിരോധിച്ചത്. നോവല്‍ സിലബസില്‍ നിന്നും എടുത്തുമാറ്റരുതെന്നാവശ്യപ്പെട്ട് അധ്യാപകരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടിലുറച്ച് നോവല്‍ നിരോധിക്കുകയായിരുന്നു.
ഇതില്‍ ചുംബിച്ചാണ് ടൈം ഔട്ട് ടെല്‍ അവിവ് എന്ന മാഗസിന്‍ ‘ജ്യൂസ് ആന്റ് അറബ് കിസ്’ എന്ന വീഡിയോ പുറത്തിറക്കിയത്. ‘ശത്രുക്കളാവാന്‍ ജൂതരും അറബികളും തയ്യാറല്ല’ എന്ന സന്ദേശം വീഡിയോയില്‍ ഇംഗ്ലീഷിലും ഹീബ്രുവിലും അറബിയിലും എഴുതിയിട്ടുണ്ട്. പുരുഷനും സ്ത്രീയും, പുരുഷ സ്വവര്‍ഗാനുരാഗികള്‍ എന്നിങ്ങനെ ആറു ദമ്പതികളെ ഉള്‍പ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇവരില്‍ പലരും മുന്‍പ് പരസ്പരം കണ്ടിട്ടില്ലാത്തവരാണ്. എല്ലാവരും ക്യാമറയ്ക്ക് മുമ്പില്‍ ചുംബിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post