അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയുടെ സല്‍പേര് ചീത്തയാകുന്നെന്ന് തസ്ലിമ നസ്രീന്‍; അസഹിഷ്ണുതയുള്ളവരില്‍ മുസ്ലിംകളുമുണ്ടെന്ന് വിവാദ എഴുത്തുകാരി

ദില്ലി: അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയ്ക്കു ലോകത്തിനു മുന്നില്‍ മോശം മുഖമുണ്ടാവുകയാണെന്നും ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലിംകളും അസഹിഷ്ണുതയുള്ളവരുടെ കൂട്ടത്തിലുണ്ടെന്നും വിവാദ എഴുത്തുകാരി തസ്ലിമ നസ്രീന്‍. ഇന്ത്യ ഒരു സഹിഷ്ണു രാജ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ചിലര്‍ മാത്രമാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ദില്ലി സാഹിത്യോത്സവത്തില്‍ അസഹിഷ്ണുതയുടെ വരുംകാലം എന്ന വിഷയത്തില്‍ സംസാരിച്ചു തസ്ലിമ പറഞ്ഞു.

ആരെതിര്‍ത്താലും അഭിപ്രായ സ്വാതന്ത്ര്യം വേണം. അഭിപ്രായങ്ങള്‍ പറഞ്ഞില്ലെങ്കില്‍ സമൂഹത്തിന് വികാസമുണ്ടാകില്ല. മത മൗലികവാദത്തിനെയും സമൂഹത്തിന്റെ ഉന്നമനത്തിന് വിഘാതമാകുന്ന എല്ലാ ഘടകങ്ങളെയും ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. എഴുത്തുകാര്‍ക്കു പൂര്‍ണമായ അഭിപ്രായ സ്വാതന്ത്ര്യം നല്‍കാന്‍ പാടില്ലെന്നും കടമകള്‍ക്ക് അനുസരിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും ബിജെപി അനുകൂല എഴുത്തുകാരന്‍ സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. ചര്‍ച്ചകളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. രാജ്യത്ത് അസഹിഷ്ണുത നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മേയില്‍ തുടങ്ങിയതല്ലെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News