നമ്മുടെ ഭരണാധികാരികള്‍ ഇതൊന്നു കണ്ടുനോക്കൂ; ലാഭത്തേക്കാള്‍ വലുതായ ചില മൂല്യങ്ങളുണ്ട്; ഒരു പെണ്‍കുട്ടിക്കു സ്‌കൂളില്‍ പോകാന്‍ മാത്രമായി ജപ്പാനില്‍ ആ ട്രെയിന്‍ ഇനിയും ഓടും

ടോക്കിയോ: മൂന്നു വര്‍ഷം മുമ്പ് ലാഭമില്ലാത്തതിന്റെ പേരിലാണ് ജപ്പാനിലെ കാമി ഷിറാടാകി റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടാന്‍ ജാപ്പനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്. പുരാതന സ്റ്റേഷനാണ്. യാതൊരു തരത്തിലും വരുമാനമുണ്ടാക്കില്ലെന്നായിരുന്നു വിലയിരുത്തല്‍. നഷ്ടം മാത്രം. സ്റ്റേഷന്‍ പൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഈ സ്റ്റേഷനില്‍നിന്നുള്ള ഒരേയൊരു യാത്രക്കാരിയായ പെണ്‍കുട്ടിയാണ് തീരുമാനം അടിമുടി മാറ്റിച്ചത്.

japan
ഹൊക്കൈദോ ദ്വീപിലുള്ള സ്റ്റേഷന്‍ പൂട്ടുന്നതിനു മുന്നോടിയായി ഈ റൂട്ടില്‍ ഒരു പരിശോധന നടത്തി. കാമി ഷിറാടാകി സ്റ്റേഷനില്‍നിന്നും പതിവായി യാത്ര ചെയ്യുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അങ്ങനെ റെയില്‍വേയുടെ ശ്രദ്ധയില്‍പെട്ടു. ഈ സ്റ്റേഷന്‍ ഉപേക്ഷിച്ചാല്‍ അതോടെ ഈ കുട്ടിയുടെ പഠനം മുടങ്ങും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് പരമപ്രാധാന്യം നല്‍കുന്ന ജാപ്പനീസ് സര്‍ക്കാര്‍, എത്ര നഷ്ടം സഹിച്ചാലും ഈ റെയില്‍വേസ്റ്റേഷന്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന ധീരതീരുമാനമെടുക്കുകയായിരുന്നു.

PHOTO UNNI 2

അങ്ങനെ ഈ പെണ്‍കുട്ടിക്ക് സ്‌കൂളില്‍പോകാനായി സൈറണ്‍മുഴക്കി എന്നും രാവിലെ ട്രെയിന്‍ വന്നുനില്‍ക്കുന്നു. വൈകിട്ട് അവളെയും കൊണ്ട് തിരികെയെത്തുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടി ബിരുദം പൂര്‍ത്തിയാക്കുന്നതുവരെ സ്റ്റേഷന്‍ നിലനിര്‍ത്താനും ട്രെയിന്‍ ഓടിക്കാനുമാണ് ജാപ്പനീസ് റെയില്‍വേയുടെ തീരുമാനം. പെണ്‍കുട്ടിയുടെ സ്‌കൂള്‍ സമയത്തിന് അനുസരിച്ചു ട്രെയിനിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തു.

PHOTO UNNI 1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News