അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണം കേരളത്തിലെ വ്യവസായ മേഖലയെ തകര്‍ത്തെന്നു പ്രകാശ് കാരാട്ട്; നാലാം അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന് സമാപനം

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം കേരളത്തിലെ വ്യവസായ മേഖലയെ തകര്‍ത്തെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അധികാര വികേന്ദ്രീകരണത്തിനും നവ ഉദാരീകരണത്തെ എതിര്‍ക്കുന്ന സര്‍ക്കാരുകള്‍ ഉണ്ടാകണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്.

ഇടതുബദല്‍ നയങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ തുടങ്ങിവച്ച പല വികസന പദ്ധതികളാണ് ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയായിട്ടില്ല. ഇടതു സര്‍ക്കാരാണ് അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ രണ്ടു വര്‍ഷം മുമ്പേ ഇവയില്‍ പലതും പൂര്‍ത്തിയാകുമായിരുന്നെന്നും കാരാട്ട് പറഞ്ഞു.

ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നതാണ് ബിജെപിയെ പ്രകോപിപ്പിക്കുന്നത്. അഭ്യസ്തവിദ്യരായ വനിതകള്‍ക്കു പ്രാമുഖ്യം നല്‍കുന്ന തൊഴില്‍ നയം വരണമെന്നും കാരാട്ട് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News