ബിജെപിയുടെ ഫോട്ടോഷോപ്പ് തട്ടിപ്പ് വീണ്ടും; ഇന്ത്യയിലെ ഹൈവേ വികസനത്തിന്റെ പേരില്‍ പ്രചരിപ്പിച്ചത് ഉഗാണ്ടയിലെ കംപാല – ജിന്‍ജ എക്‌സ്പ്രസ് ഹൈവേയുടെ രൂപരേഖ

ഇന്ത്യയിലെ ഹൈവേ വികസനത്തിനായി 35,000 കോടി രൂപ ചെലവഴിച്ചെന്ന പേരില്‍ ബിജെപിയുടെ ഫോട്ടോഷോപ്പ് തട്ടിപ്പ് വീണ്ടും. ബിജെപി ഫോര്‍ ഇന്ത്യ എന്ന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് പുറത്തുവിട്ട പരസ്യത്തിലാണ് വ്യാജ ഫോട്ടോ ഉപയോഗിച്ചത്. മോദി സര്‍ക്കാരിന്റെ പുനരുദ്ധാരണ പദ്ധതികള്‍ തുടരുന്നു, മുടങ്ങിയ 34 റോഡ് വികസന പദ്ധതികള്‍ക്കായി 35,000 കോടി രൂപ മുടക്കി പുനരുദ്ധരിച്ചുവെന്നാണ് അവകാശവാദം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ഗതാഗത വകുപ്പിനും ആണ് ഇതിന്റെ ക്രെഡിറ്റ് എന്നും ബിജെപി പുറത്തുവിട്ട പരസ്യ കാര്‍ഡില്‍ അവകാശവാദം ഉന്നയിക്കുന്നു.

എന്നാല്‍ ഇത് ഇന്ത്യയിലെ റോഡ് അല്ല എന്നത് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. കാരണം ഇന്ത്യയില്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവിംഗ് ആണ് പിന്തുടരുന്നത്. പരസ്യത്തില്‍ നല്‍കിയ റോഡ് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിംഗിനായി ഉപയോഗിക്കുന്ന പാതയാണ്. പരസ്യചിത്രത്തില്‍ വാഹനം കടന്നുവരുന്നതും വ്യക്തമാണ്. ഇത് വിദേശ രാജ്യത്തെ ഹൈവേയും വാഹനവും ആണ് എന്ന് വ്യക്തം.

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിംഗ് ആണ് രാജ്യാന്തര തലത്തില്‍ പിന്തുടരുന്ന രീതി. ഇന്ത്യയില്‍ വ്യത്യസ്തവും. വികസന വാദം ഉന്നയിച്ച് പരസ്യം തയ്യാറാക്കിയപ്പോള്‍ ചിത്രം തെരഞ്ഞെടുത്തതില്‍ വന്ന പിഴവാണിത് എന്ന് വ്യക്തം. പരസ്യം തയ്യാറാക്കിയവര്‍ക്ക് ലെഫ്റ്റ് ഹാന്‍ഡ് ഡ്രെവിംഗ് റോഡ് തിരിച്ചറിയാനായില്ല എന്നത് ഫോട്ടോഷോപ്പില്‍ ഉപയോഗിച്ച വ്യാജചിത്രത്തിലൂടെ പുറത്തുവന്നു.

kampala

ബിജെപി പുറത്തുവിട്ട പരസ്യത്തിലെ ചിത്രം വ്യാജമാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്ഷേപം ഉയര്‍ന്നു. തുടര്‍ന്നാണ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ അന്വേഷണം നടത്തിയത്. ഗൂഗിളില്‍ നടത്തിയ തെരച്ചിലില്‍ ഇത് ഉഗാണ്ടയിലെ എക്‌സ്പ്രസ് ഹൈവേ ആണ് എന്ന് വ്യക്തമായി. 2013ല്‍ ഉഗാണ്ട നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട കംപാല – ജിന്‍ജ എക്‌സ്പ്രസ് ഹൈവേയുടെ രൂപരേഖയാണിത്. 2015ല്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ച നിര്‍ദ്ദിഷ്ട ഹൈവേയുടെ ചിത്രം 2013 ഒക്ടോബര്‍ 23ന് ഉഗാണ്ടയിലെ ദിനപത്രമായ സണ്‍ഡേ മോണിറ്ററിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ആണ് പുറത്തുവിട്ടത്. ഉഗാണ്ട നാഷണല്‍ റോഡ്‌സ് അതോറിറ്റിയാണ് റോഡ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

2013 ഒക്ടോബര്‍ 23ന് ഉഗാണ്ടയിലെ ദിനപത്രമായ സണ്‍ഡേ മോണിറ്ററിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ പുറത്തുവിട്ട വാര്‍ത്തയും ചിത്രവും കാണാം

ഫോട്ടോഷോപ്പ് തട്ടിപ്പ് നേരത്തെയും ബിജെപിയ്ക്ക് വന്‍ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഗുജറാത്ത് വികസനത്തിന്റെ പേരില്‍ പ്രചരിപ്പിച്ച ചിത്രങ്ങള്‍ എല്ലാം ഫോട്ടോഷോപ്പ് സാങ്കേതിക വിദ്യയിലൂടെ എഡിറ്റ ചെയ്ത് ചേര്‍ത്തതാണ് എന്ന് വ്യക്തമായി. തമിഴ്‌നാട്ടിലെ പ്രളയകാലത്ത് മോദി വിമാനത്തില്‍ സഞ്ചരിച്ച് പ്രളയപ്രദേശങ്ങള്‍ കാണുന്ന എഡിറ്റ് ചിത്രവും വന്‍ വിവാദത്തിന് വഴിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News