നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു ചികിത്സ തേടിയെത്തിയ രോഗിയെ ഡോക്ടര്‍ തല്ലിക്കൊന്നു; വീഡിയോ കാണാം

ബെല്‍ഗ്രേഡ്: നഴ്‌സിനെ കളിയാക്കിയതിനെത്തുടര്‍ന്നു ചികിത്സ തേടിയെത്തിയ രോഗിയെ ആശുപത്രിക്കുള്ളില്‍വച്ചു ഡോക്ടര്‍ ഇടിച്ചുകൊന്നു. റഷ്യയിലെ ബെല്‍ഗ്രേഡിലാണു സംഭവം. ഡോക്ടര്‍ക്കു രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്നു നിയമവൃത്തങ്ങള്‍ പറയുന്നു.

ഡിസംബര്‍ 29നായിരുന്നു സംഭവം. തലയ്ക്ക് അടിയേറ്റ ക്ഷതമാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണ്. ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ചോദിക്കാനെത്തിയതായിരുന്നു ഡോക്ടര്‍. പരാതിക്കാരിയായ നഴ്‌സിന്റെ എതിര്‍പ്പു വകവയ്ക്കാതെ ഡോക്ടര്‍ രോഗിയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടിയേറ്റു രോഗി നിലത്തു തലയിടിച്ചു വീഴുകയായിരുന്നു. മര്‍ദനമേറ്റയാളെ രക്ഷിക്കാനെത്തിയ മറ്റൊരാളെയും ഡോക്ടര്‍ മര്‍ദിച്ചു. ഡോക്ടര്‍ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here