സ്ത്രീസുരക്ഷയ്ക്കും സ്ത്രീക്ഷേമത്തിനും അതീവ പ്രധാന്യം നല്‍കുന്നെന്ന് അവകാശപ്പെടുന്ന രാജ്യത്തെ ദുരിതപൂര്‍ണമായ അവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ. രാജ്യത്തു നഗരങ്ങളിലും ഗ്രാമങ്ങളിലും പുറത്തിറങ്ങിയാല്‍ സ്ത്രീകള്‍ക്കു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇടമില്ലാത്തതിന്റെ ദുരവസ്ഥ വ്യക്തമാക്കുകയാണ് ഈ വീഡിയോയിലൂടെ.
#AskToPee, #RighToPee എന്നീ ഹാഷ്ടാഗുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. മൂത്രപ്പുരയെവിടെയാണെന്നു ചോദിക്കുന്ന യുവതിയോടു സമൂഹത്തിന്റെ പ്രതികരണമെന്താണെന്നു കൂടി വ്യക്തമാക്കുന്നതാണ് വീഡിയോ. ഇന്ത്യയില്‍ ഇരുപതു ലക്ഷം പേര്‍ ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. ഇന്ത്യയില്‍ ടോയ്‌ലെറ്റുകളേക്കാള്‍ മൊബൈല്‍ ഫോണുകളുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ഉള്‍പ്പെടുത്തിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. ആവശ്യത്തിനു ടോയ്‌ലെറ്റുകള്‍ രാജ്യത്തുണ്ടായിരുന്നെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം എത്രമാത്രം കുറഞ്ഞേനെയെന്നും വീഡിയോ പറയുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post