അരുണ്‍ ജയ്റ്റ്‌ലിയ്‌ക്കെതിരായ ആരോപണത്തിന് മൂര്‍ച്ച കൂട്ടി കീര്‍ത്തി ആസാദ്; ചിലവഴിച്ച കോടികള്‍ക്ക് കണക്കില്ലെന്നും കീര്‍ത്തി ആസാദ്

കൊച്ചി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലെക്കെതിരായ അഴിമതി ആരോപണത്തിന്റെ മൂര്‍ച്ച കൂട്ടി ബിജെപി എംപി കീര്‍ത്തി ആസാദ്. ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 25 കോടിയും ചിലവിട്ടത് 58 കോടിയുമെന്നും കീര്‍ത്തി ആസാദ് വെളിപ്പെടുത്തി. ചിലവഴിച്ച കോടികള്‍ക്ക് കൃത്യമായ കണക്കൊ രേഖകളൊ ഇല്ല. ഇത്രയധികം കോടികള്‍ അനുവദിച്ചത് ആരാണെന്ന് പോലും അവ്യക്തമാണ്. അഴിമതിക്കെതിരെയുള്ള പോരാട്ടം ശകത്മാക്കുമെന്നും പ്രധാനമന്ത്രിക്ക് മുന്നില്‍ തെളിവ് സഹിതം അവതരിപ്പിക്കുമെന്നും കീര്‍ത്തി ആസാദ് എംപി കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here