ദില്ലി വാഹന നിയന്ത്രണം; ഇടപെടാനാകില്ലെന്ന് ദില്ലി ഹൈക്കോടതി; നിയന്ത്രണം 15 വരെ തുടരും

ദില്ലി: ദില്ലി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തില്‍ ഇടപെടാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണം ഈ മാസം 15 വരെ തുടരും. നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷം ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ദില്ലി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നിയന്ത്രണം 15ന് ശേഷവും തുടരാനാണ് തീരുമാനമെങ്കില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയ ചില പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയന്ത്രണം 15ന് ശേഷം തുടരില്ലെന്ന് ദില്ലി ഗതാഗത മന്ത്രി ഗോപാല്‍ റായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട അക്ക നമ്പറിലുള്ള കാറുകള്‍ നിരത്തില്‍ ഇറങ്ങിയാല്‍ മതിയെന്ന് ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here