മൃതശരീരത്തോട് അനാദരവ് കാണിച്ച സംഭവം; ആര്‍ഡിഓ അന്വേഷണം പ്രഖ്യാപിച്ചു

കൊല്ലം: കൊല്ലത്ത് ആദിവാസി യുവതിയുടെ മൃതശരീരത്തോട് അനാദരവ് കാണിച്ച സംഭവം കൊല്ലം ആര്‍ഡിഓ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മൃതശരീരം സര്‍ക്കാര്‍ ചിലവില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ഷാജിയുടെ പരാതിയെ തുടര്‍ന്നാണ് കൊല്ലം ആര്‍ഡിഒ വിശ്വനാഥന്‍ അന്വേഷണം നടത്തി കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് രേഖാമുലം ഉറപ്പ് നല്‍കിയത്. ഇന്‍ക്വസ്റ്റ് നടപടിക്ക് 3000 രൂപ ആവശ്യപ്പെട്ടതും മൃതശരീരത്തോട് അനാദരവ് കാട്ടിയതും പൊലീസ് അപമര്യാദയായി പെരുമാറിയതും ഷാജിയും ബന്ധുക്കളും വിശ്വനാഥനോട്് വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ ആര്‍ഡിഒ മൊഴിയായി രേഖപ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രതിഷേധം കാരണം പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകുമെന്നും അതു കൊണ്ട് സഹകരിക്കണമെന്നും ആര്‍ഡിഒ അഭ്യര്‍ത്ഥിച്ചതോടെ മൃതശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകന്‍ ബന്ധുക്കള്‍ അനുവദിക്കുകയായിരുന്നു.

പ്രതിഷേധം ഭയന്ന് മൃതശരീരം സൂക്ഷിച്ചിരുന്ന മോര്‍ച്ചറി പരിസരത്ത് കൊല്ലം എസ്പിയുടെ നേതൃത്വനത്തില്‍ കൂടുതല്‍ പൊലീസ് ഉണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകാന്‍ കാരണം പൊലീസാണെന്ന് കൊല്ലം തഹസീല്‍ദാര്‍ ഷാനസാസ് ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News