ശ്രീനഗര്‍: മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ പിഡിപി- ബിജെപി സഖ്യം പ്രതിസന്ധിയിലേക്ക്. ബിജെപിയുമായി സഖ്യം തുടരുന്നതിന് ഉപാധികള്‍ മുന്നോട്ടുവെച്ച് പിഡിപി നേതാവും മുഫ്തി സയീദിന്റെ മകളുമായ മെഹ്ബൂബ മുഫ്തി രംഗത്തെത്തിയതാണ് കശ്മിരില്‍ രാഷ്ട്രീയം അനിശ്ചിതത്വം സൃഷ്ടിച്ചത്.
മൂന്ന് ഉപാധികളാണ് മെഹ്ബൂബ പ്രധാനമായും മുന്നോട്ടു വച്ചത്. ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കില്ല, ജമ്മുകശ്മീരിന് കൂടുതല്‍ കേന്ദ്ര സഹായം നല്‍കണം, വൈകാരിക വിഷയങ്ങളില്‍ ബിജെപി പ്രസ്താവനകള്‍ നടത്താന്‍ പാടില്ല എന്നിവയാണ് ഉപാധികള്‍. ഇതിനു ബദല്‍ ഉപാധികളുമായി ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രിപദം പങ്കിടണമെന്നാണ് ബിജെപിയുടെ ആവശ്യം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ മെഹ്ബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യം പ്രതിസന്ധിയിലായ ഘട്ടത്തില്‍ സോണിയ കശ്മീരിലെത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു. ദുഖാചരണം കഴിയാതെ സ്ഥാനമേല്‍ക്കില്ലെന്ന് മെഹ്ബൂബാ അറിയിച്ചതോടെ കശ്മീരില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ്. എന്നാല്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിട്ടുനില്‍ക്കലെന്നും പറയപ്പെടുന്നു.
ദില്ലിയില്‍നിന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് സോണിയ മെഹ്ബൂബയുടെ ഗുപ്കാറിലുള്ള ഫെയര്‍വ്യൂ വസതിയില്‍ എത്തിയത്. 20 മിനുട്ട് ഇവിടെ ചെലവഴിച്ച ശേഷമാണ് സോണിയ ഡല്‍ഹിയിലേക്ക് മടങ്ങിയത്. അനുശോചനം രേഖപ്പെടുത്താനാണ് സോണിയ എത്തിയതെന്നും രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 87 അംഗ കശ്മീര്‍ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25 സീറ്റുമാണുള്ളത്. കോണ്‍ഗ്രസിന് 12ഉം ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം സീറ്റുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 44 അംഗങ്ങളുടെ പിന്തുണ വേണം.
Get real time update about this post categories directly on your device, subscribe now.
Discussion about this post