പുതിയ ‘ജിഹാദി ജോണ്‍’ ഡബിള്‍ ഏജന്റ്? ഇന്ത്യന്‍ വംശജന്‍ സിദ്ധാര്‍ത്ഥ് എം.ഐ5 ഏജന്റാണെന്ന് സൂചന; 2014ല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍

ലണ്ടന്‍: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പുതിയ ജിഹാദി ജോണ്‍ ‘ഡബിള്‍ ഏജന്റ്’ ആണെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട്. സിറിയയില്‍ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാളിത്തം വഹിക്കുന്ന ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ത്ഥ് ഥാര്‍ ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ5ന്റെ ഏജന്റാണെന്നാണ് സൂചനകള്‍.

2014 സെപ്തംബറില്‍ തീവ്രവാദക്കേസില്‍ അറസ്റ്റിലായശേഷം ജാമ്യമെടുത്ത സിദ്ധാര്‍ഥ് സിറിയയിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് രണ്ടുതവണ ബ്രിട്ടന്റെ രഹസ്യാന്വേഷണ വിഭാഗം ഇയാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ലാംമതം സ്വീകരിച്ച ശേഷം സിറിയയിലേക്ക് പോകുന്നതിന് മുന്‍പായിരുന്നു കൂടിക്കാഴ്ച്ചകള്‍. താങ്കള്‍ നിരീക്ഷണത്തിലാണെന്നായിരുന്നു ആദ്യ കൂടിക്കാഴ്ചയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളോട് പറഞ്ഞത്. രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ ഏജന്‍സിക്കുവേണ്ടി ജോലി ചെയ്യാനുള്ള അവസരമാണ് അധികൃതര്‍ നല്‍കിയത്. ഇതിന് സിദ്ധാര്‍ത്ഥ് എന്ത് മറുപടി പറഞ്ഞുവെന്ന് വ്യക്തമല്ലെന്നും എന്നാല്‍ ഏജന്‍സി വാഗ്ദാനം സ്വീകരിക്കുകയല്ലായെ അയാള്‍ക്ക് മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദു വിശ്വാസിയായിരുന്ന സിദ്ധാര്‍ത്ഥ് പത്തുവര്‍ഷം മുന്‍പ് അബു റുമെയ്‌സ എന്ന പേര് സ്വീകരിച്ചിരുന്നു. നാല് കുട്ടികളുടെ പിതാവായ ഇയാള്‍ 2014ലാണ് സിറിയയിലേക്ക് കടന്നത്.

അഞ്ച് പേരെ കൊലപ്പെടുത്തുന്ന പുതിയ വീഡിയോയിലാണ് സിദ്ധാര്‍ത്ഥ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മുഹമ്മദ് എംവായിസ് എന്ന ബ്രിട്ടീഷ് വംശജനായിരുന്നു ജിഹാദി ജോണ്‍ എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷമാണ് പുതിയ കൊലയാളിയായി സിദ്ധാര്‍ത്ഥ പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടീഷ് ചാരന്‍മാര്‍ എന്ന് ആരോപിച്ചാണ് സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരെ ഐഎസ് വെടിവച്ച് കൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News