തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വിജിലന്‍സിന്റെ രഹസ്യപരിശോധന റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
മൈക്രോഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് രഹസ്യപരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ കഴിഞ്ഞാഴ്ച കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് രഹസ്യപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച ശേഷമായിരിക്കും വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന വിഎസിന്റെ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.
2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ വായ്പയെടുത്ത 15 കോടി രൂപ വ്യാജപേരുകള്‍ നല്‍കി വെള്ളാപ്പള്ളി തട്ടിയെടുത്തുവെന്നാണ് വിഎസിന്റെ പരാതി.

Get real time update about this post categories directly on your device, subscribe now.