സൗദിയിലെ വാട്‌സ്ആപ്പ് അഡ്മിന്‍മാര്‍ ജാഗ്രതൈ; നിങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍

ജിദ്ദ: സൗദിയില്‍ വാട്‌സ് ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. വാട്‌സ് ആപ്പില്‍ കൂടുതല്‍ ഗ്രൂപ്പുകളുണ്ടാക്കി രാജ്യവിരുദ്ധ, അനാവശ്യ- അശ്ലീല പോസ്റ്റുകള്‍ ഷെയര്‍ ചെയ്താല്‍ കുടുങ്ങുക അഡ്മിന്‍മാരായിരിക്കുമെന്ന് സൗദി നിയമ വിദഗ്ധനും ലീഗല്‍ അഡൈ്വസറുമായ ഉമര്‍ അല്‍ ജഹ്‌നി അറിയിച്ചു. വാട്‌സ് ആപ്പിലെ വിവിധ ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും സൗദി സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നും ജഹ്‌നി മുന്നറിയിപ്പ് നല്‍കി.

ഗ്രൂപ്പുകളുടെ പൂര്‍ണ ഉത്തരവാദിത്വം അഡ്മിനാണെന്നും രാജ്യത്തിനോ മതത്തിനോ വിരുദ്ധമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണം. മറിച്ച് മറുപടികളും ചര്‍ച്ചകളുമായി മുന്നോട്ടു പോയാല്‍ പിടിക്കപ്പെടുമെന്നും ജഹ്‌നി കൂട്ടിച്ചേര്‍ത്തു.

സുരക്ഷിതമാണെന്ന് ഉറപ്പില്ലാത്ത ഒരു സന്ദേശവും ഷെയര്‍ ചെയ്യരുതെന്നും ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here