ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ; നടി ബ്രെയ് ലാര്‍സന്‍; ചിത്രം ദ റെവനന്റ്

73-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ റെവനന്റ് എന്ന ചിത്രത്തിലൂടെ ലിയനാര്‍ഡോ ഡികാപ്രിയോ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, മികച്ച സംവിധായകന്‍( അലേജാന്‍ഡ്രോ ജി. ഇനാരിറ്റു) എന്നീ പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തി. റൂം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബ്രെയ് ലാര്‍സന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടന്‍: സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ (ചിത്രം: ദ ക്രീഡ്, മികച്ച സഹനടി കേറ്റ് വിന്‍സ്‌ലെറ്റ് (സ്റ്റീവ് ജോബ്‌സ്), മികച്ച തിരക്കഥ: ആരോണ്‍ സോര്‍ക് (സ്റ്റീവ് ജോബ്‌സ്), കോമഡി ആന്‍ഡ് മ്യൂസിക് വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് മാറ്റ് ഡെമനെ തെരഞ്ഞൈടുത്തു (ചിത്രം: ദ മാര്‍ഷ്യന്‍), മികച്ച നടിയായി ജെന്നിഫര്‍ ലോറന്‍സും (ദ ജോയി) തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഗീതം: എന്‍യോ മോറികോണ്‍( ഫെയ്റ്റ്ഫുള്‍ എയ്റ്റ്), മികച്ച അനിമേഷന്‍ ചിത്രം: ഇന്‍സൈഡ് ഔട്ട്, മികച്ച വിദേശ ചിത്രം: സണ്‍ ഓഫ് സ്ഔള്‍ (ഹംഗറി). ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരം റൈറ്റിംഗ്‌സ് ഓണ്‍ ദ വാള്‍ (സ്‌പെക്ടര്‍).

സംവിധായകന്‍ മെല്‍ ഗിബ്‌സണും നടി ഒലീവിയ വൈല്‍ഡും ചേര്‍ന്നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഫീച്ചര്‍ സിനിമാ വിഭാഗങ്ങളില്‍ 15 അവാര്‍ഡുകളും ടെലിവിഷന്‍ വിഭാഗത്തില്‍ 11 അവാര്‍ഡുകളുമാണ് പ്രഖ്യാപിച്ചത്. ലോസ് ഏഞ്ചല്‍സിലെ ബെവെര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലിലാണ് ചടങ്ങ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News