മാള്‍ഡയിലെത്തിയ ബിജെപി എംപിമാരെ പൊലീസ് തിരിച്ചയച്ചു; സംഘമെത്തിയത് അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം; നടപടി ജില്ലാ ഭരണകൂടത്തിന്റെ പരാതിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡയില്‍ നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമെത്തിയ എം.പിമാരായ എസ്.എസ് അഹുവാലിയ, ഭുപേന്ദ്ര യാദവ്, ബി.ഡി റാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ തിരിച്ചയച്ചു.

ജില്ലാ ഭരണകൂടത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മാള്‍ഡ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മാള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം മാത്രമാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാജ്‌നാഥ്‌സിംഗ് 18ന് മാള്‍ഡ സന്ദര്‍ശിക്കാനിരിക്കെയാണ് എം.പിമാരുടെ സംഘം സ്ഥലത്തെത്തിയത്.

പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ അഖില ഭാരത ഹിന്ദുമഹാസഭാ നേതാവ് കമലേശ് തിവാരി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഒന്നരലക്ഷത്തിലധികം മുസ്ലീം സമുദായ അംഗങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനും നിരവധി വാഹനങ്ങള്‍ക്കും തീവച്ചെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News