ഗുസ്തി മത്സരത്തില്‍ പുരുഷതാരത്തെ പരാജയപ്പെടുത്തി 21കാരി റാണി; പോരാട്ടം നീണ്ടത് ഒരു മിനിറ്റ് മാത്രം

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ഗുസ്തി മത്സരത്തില്‍ പുരുഷ താരത്തെ ഒരു മിനിറ്റു കൊണ്ട് പരാജയപ്പെടുത്തി 21കാരിയുടെ പ്രകടനം. ഗ്വാളിയോര്‍ സ്വദേശിനി റാണി റാണയാണ് 45 കിലോ വിഭാഗത്തില്‍ പുരുഷതാരമായിരുന്ന വിനോദ് പ്രജാപതിയെ മലര്‍ത്തിയടിച്ചത്. മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന എംഹൗ ഗുസ്തി മത്സരത്തിനിടെയാണ് സംഭവം.

ശനിയാഴ്ച്ച നടന്ന ദാത ബില്‍ചന്ദ്ര സുല്‍ ഗുസ്തി മത്സരത്തിലെ മത്സരാര്‍ഥികളിലൊരാളായിരുന്നു റാണി. 45 കിലോ വിഭാഗത്തിലെ മത്സരം പ്രഖ്യാപിച്ചയുടന്‍ റാണി ഗോദയിലേക്ക് കയറി വിനോദിനെ വെല്ലുവിളിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വെല്ലുവിളി പരിഹാസത്തോടെ ഏറ്റെടുത്ത വിനോദിനെ മിനിറ്റുകള്‍ക്കുള്ളില്‍ റാണി പരാജയപ്പെടുത്തുകയായിരുന്നു.

റാണിയുടെ പ്രകടനം പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്ന് മുന്‍ ഒളിമ്പ്യന്‍ ക്രിപാശങ്കര്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു. മുന്‍പും താന്‍ പുരുഷതാരങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് റാണി പറഞ്ഞു. ശക്തിയുടെ കാര്യത്തില്‍ പുരുഷനെക്കാള്‍ ഒട്ടും പിന്നിലല്ല സ്ത്രീയെന്ന് ബോധ്യപ്പെടുത്താനാണ് വിനോദിനെ വെല്ലുവിളിച്ചതെന്നും റാണി അഭിമാത്തോടെ പറയുന്നു.

2010ല്‍ ഗുസ്തിയില്‍ കമ്പം തോന്നിയ റാണി ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് അഥോറിറ്റിയുടെ കീഴിലുള്ള കേന്ദ്രത്തിലാണ് പരിശീലനം നടത്തുന്നത്. ദില്ലിയില്‍ നടന്ന ദേശീയ സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും റാണി പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News