ബാര്‍ കോഴ കേസ്; മൊഴി നല്‍കാന്‍ ബാറുടമകള്‍ക്ക് സമയം നീട്ടി നല്‍കാനാകില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരായ തുടരന്വേഷണത്തില്‍ മൊഴി നല്‍കാന്‍ ബാറുടമകള്‍ക്ക് സമയം നീട്ടി ചോദിച്ചു. ഇത് രണ്ടാംതവണയാണ് ബാറുടമകള്‍ സമയം നീട്ടി ചോദിക്കുന്നത്. മൂന്ന് ആഴ്ച്ചത്തെ സമയം കൂടി വേണമെന്നാണ് ബാറുടമകള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇനി സമയം നീട്ടി നല്‍കാനാകില്ലെന്നാണ് വിജിലന്‍സ് നിലപാട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബാറുടമകള്‍ മൊഴി രേഖപ്പെടുത്താന്‍ എത്താത്ത സാഹചര്യത്തില്‍ മൊഴികളില്ലാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് വിജിലന്‍സ്. ഇതിനായി നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണ്. മൊഴി നല്‍കണമെന്ന് വിജിലന്‍സ് അന്ത്യശാസനം നല്‍കിയിട്ടും ഫലമുണ്ടായിരുന്നില്ല.
മൊഴിയെടുക്കാത്ത സാഹചര്യത്തില്‍ ഫോണ്‍സംഭാഷണങ്ങളുമായി ബന്ധപ്പെട്ട ശബ്ദപരിശോധനയും തടസപ്പെട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here