മൂന്നാര്‍ പൊമ്പിളൈ ഒരുമ നേതാവ് ഗോമതി സിപിഐഎമ്മിലേക്ക്; തന്റെ ഒപ്പമുള്ള പ്രവര്‍ത്തകരും സിപിഐഎമ്മിലും സിഐടിയുവില്‍ പ്രവര്‍ത്തിക്കുമെന്നും മൂന്നാര്‍ സമരനേതാവ്

മൂന്നാര്‍: മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നല്‍കിയ ഗോമതി അഗസ്റ്റിന്‍ സിപിഐഎമ്മിലേക്ക്. പൊമ്പിളൈ ഒരുമയില്‍ ഗോമതിയെ അനുകൂലിക്കുന്നവരും സിപിഐഎമ്മിലും സിഐടിയുവിലും പ്രവര്‍ത്തിക്കുമെന്നു ഗോമതി അറിയിച്ചു. പൊമ്പിളൈ ഒരുമയില്‍ നേരത്തേതന്നെ ഭിന്നതകള്‍ രൂക്ഷമായിരുന്നു.

പൊമ്പിളൈ ഒരുമയുടെ തകര്‍ച്ചയുടെ സൂചനയാണ് ഗോമതിയുടെ മാറ്റം. ഗോമതിയും കൂട്ടരും സിപിഐഎമ്മില്‍ എത്തുന്നതോടെ പൊമ്പിളൈ ഒരുമ നിര്‍ജീവമാകും. തോട്ടം തൊഴിലാളി പ്രശ്‌നത്തിലാണ് പൊമ്പിളൈ ഒരുമ രൂപപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ദേവികുളം ബ്ലോക്കിലെ നല്ലതണ്ണിയില്‍ മത്സരിച്ച ഗോമതി വിജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News