തമിനാട്ടിലെ ക്ഷേത്രങ്ങളിലെ ഡ്രസ്‌കോഡിന് താല്‍കാലിക സ്‌റ്റേ; വിലക്കേര്‍പ്പെടുത്തിയിരുന്നത് ലെഗ്ഗിംഗ്‌സ് അടക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന്

ചെന്നൈ: ലെഗ്ഗിംഗ്‌സ് അടക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ചു തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന് സ്റ്റേ. ക്ഷേത്രപ്രവേശനത്തിന് ജനുവരി ഒന്നിനു നിലവില്‍ വന്ന ഡ്രസ്‌കോഡ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഡ്രസ്‌കോഡിന് അനുമതി നല്‍കിയിരുന്നത്.ഇതാണ് സ്‌റ്റേ ചെയ്തത്.

ജീന്‍സ്, ലെഗിംഗ്്‌സ്, സ്ലീവ്‌ലെസ്, സ്‌കര്‍ട്ട് എന്നിവ ധരിച്ച് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത് സാരി, ഹാഫ്‌സാരി, ചുരിദാര്‍ എന്നിവയോ പരമ്പരാഗത വസ്ത്രങ്ങളോ ധരിച്ച് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. തലമുടി മറച്ച് വേണം ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടതെന്നും പുരുഷന്‍മാര്‍ ധോത്തിയും മേല്‍വസ്ത്രവും അണിഞ്ഞുവേണം ക്ഷേത്രദര്‍ശനത്തിന് എത്തണമെന്നും ഉള്ള വിലക്കാണ് സ്റ്റേ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here