മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍: ബിജു രാധാകൃഷ്ണനുമായി ജയില്‍ സൂപ്രണ്ട് കൂടിക്കാഴ്ച നടത്തി; ജയില്‍ ഡിഐജി രക്ഷിച്ചു; രേഖകള്‍ പീപ്പിള്‍ ടിവിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി വെളിപ്പെടുത്തല്‍ നടത്തിയ സോളാര്‍കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി പൂജപ്പുര ജയില്‍ സൂപ്രണ്ട് സുരേഷ് കൂടിക്കാഴ്ച നടത്തിയതായി രേഖകള്‍. താന്‍ പലതും പറഞ്ഞാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ രാജിവയ്‌ക്കേണ്ടിവരുമെന്നായിരുന്നു സോളാര്‍ കമ്മീഷനു മുമ്പാകെ ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. അതിനു പിന്നാലെയാണ് ജയില്‍ സൂപ്രണ്ട് ബിജു രാധാകൃഷ്ണനെ സൂപ്രണ്ടിന്റെ മുറിയില്‍ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ച നിയമപരമാണെന്നു ചൂണ്ടിക്കാട്ടി ജയില്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കി സൂപ്രണ്ടിനെ രക്ഷിക്കുകയായിരുന്നു.

2015 നവംബര്‍ 17നായിരുന്നു ബിജുവിന്റെ വെളിപ്പടുത്തല്‍. കൂടുതല്‍ കാര്യങ്ങള്‍ അടുത്ത തവണ ഹാജരാക്കുമ്പോള്‍ എഴുതി തമാമെന്നും ബിജു സോളാര്‍ കമ്മീഷനെ അറിയിച്ചു. വെളിപ്പെടുത്തല്‍ ഉണ്ടായതിന്റെ പിറ്റേദിവസം ബിജുവിനെ തിരികെ പൂജപ്പുര ജയിലെത്തിച്ചു. അന്നേ ദിവസം വൈകിട്ടു 4.55 മുതല്‍ രാത്രി 8.40 വരെ ബിജു സൂപ്രണ്ടിന്റെ മുറിയില്‍ ഉണ്ടായിരുന്നതായി ജയില്‍ രേഖകള്‍ പറയുന്നു.

സോളാര്‍ കമ്മീഷന് മുന്‍പാകെ ഹാജരാക്കേണ്ട അടുത്ത തീയതിയായ നവംബര്‍ 30 മുന്‍പ് അഞ്ചു തവണ മണിക്കൂറുകളോളം ബിജു രാധാകൃഷ്ണനുമായി പൂജപ്പുര ജയില്‍ സൂപ്രണ്ട് സ്വന്തം മുറിയില്‍ വെച്ച് സംസാരിച്ചിരുന്നു. ഇങ്ങനെ 20 തവണയാണ് ജയില്‍ സൂപ്രണ്ട് സുരേഷ് ബിജു രാധാകൃഷ്ണനെ സ്വന്തം മുറിയില്‍ വിളിച്ച് വരുത്തിയത്. പലതും മണിക്കൂറുകള്‍ നീണ്ട് നിന്ന കൂടികാഴ്ച്ചകള്‍. ഒരു ദിവസത്തില്‍ തന്നെ ഒന്നിലേറെ കൂടിക്കാഴ്ച്ചകളും സൂപ്രണ്ടുമായി ബിജു നടത്തിയിട്ടുണ്ട്. വൈദ്യ സഹായം, ആത്മഹത്യ ശ്രമം, തീപിടുത്തം തുടങ്ങിയ അടിയന്തിര സാഹചര്യത്തിലൊഴികെ ജയില്‍പുളളിയെ പുറത്ത് ഇറക്കരുതെന്നാണ് ജയില്‍ ചട്ടത്തില്‍ അനുശാസിക്കുന്നത്.

ഇതിന് വിരുദ്ധമായി ബിജു രാധാകൃഷ്ണനെ ജയില്‍ മുറിയില്‍ വിളിച്ച് വരുത്തിയത് ദൂരുഹത ഉണര്‍ത്തുന്നു. സോളാര്‍ കമ്മീഷനിലെ വിവാദ വെളിപെടുത്തലിന് മുന്‍പാണ് ക്രമവിരുദ്ധമായ ഈ കൂടിക്കാഴ്ച്ചകള്‍ പലതും നടത്തിനിരിക്കുന്നത് ഏറെ ദുരൂഹത ഉണര്‍ത്തുന്നു. ഈ കൂടിക്കാഴ്ച്ചകള്‍ വിവാദമായ പശ്ചാത്തലത്തില്‍ അന്നത്തെ ജയില്‍ മേധാവി ലോക്‌നാഥ് ബെഹറ കൂടിക്കാഴ്ച്ചയെ പറ്റി അന്വേഷണം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ജയില്‍ സൂപ്രണ്ടിനെ വെളളപൂശുന്ന റിപ്പോര്‍ട്ട് നല്‍കി ഫയല്‍ അവസാനിപ്പിക്കുകയും ചെയ്തു.
11 12 13 14 15 16

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News