ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരവാദി മുഹമ്മദ് അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താംക്ലാസില്‍ ഉന്നതവിജയം. ജമ്മു കശ്മീര്‍ ബോര്‍ഡ് പരീക്ഷയില്‍ അഞ്ഞൂറില്‍ 474 മാര്‍ക്കാണ് ഗാലിബ് ഗുരു നേടിയത്. അഞ്ചു വിഷയങ്ങളില്‍ എ1 ഗ്രേഡും ഗാലിബ് ഗുരു നേടി. വിഘനടവാദി നേതാക്കള്‍ അടക്കം നിരവധി പേര്‍ ഗാലിബിന് അഭിനന്ദനവുമായി രംഗത്തെത്തി.
താന്‍ ഡോക്ടറായി കാണണമെന്നായിരുന്നു പിതാവിന് ആഗ്രഹമെന്നു ഗാലിബ് പറഞ്ഞു. 2012 ഓഗസ്റ്റിലാണ് അവസാനമായി അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലിലെത്തി കണ്ടത്. അന്നു സയന്‍സിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു. നന്നായി പഠിക്കണമെന്നും കഠിനാധ്വാനം ചെയ്യണമെന്നും പിതാവ് പറഞ്ഞെന്നും ഗാലിബ് ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post