ജമ്മു കശ്മീരില്‍ ബിജെപി – പിഡിപി ബന്ധം വഷളാകുന്നു; ഉപാധികളുമായി ഇരുപാര്‍ട്ടികളും; അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ച് സോണിയ – മെഹബൂബ കൂടിക്കാഴ്ച

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പിഡിപി – ബിജെപി ബന്ധം വഷളാകുന്നു. ഇരുപാര്‍ട്ടികളും പുതിയ ഉപാധികള്‍ മുന്നോട്ട് വച്ചതോടെ മെഹബൂബ മുഫ്തിയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. കോണ്‍ഗ്രസ്സ അധ്യക്ഷ സോണിയാ ഗാന്ധി മെഹബൂബയൂമായി കൂടിക്കാഴ്ച നടത്തിയത് കുടുതല്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചു.

മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ നിര്യാണത്തോടെയാണ് ജമ്മു കാശ്മീരില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. മുഖ്യമന്ത്രിയായി സയ്യിദിന്റെ മകള്‍ മെഹബൂബ മുഫ്തിയെ പിഡിപി നിര്‍ദ്ദേശിച്ചു. എങ്കിലും സഖ്യകക്ഷിയായ ബിജെപി ഇതുവരെ ഔദ്യോഗിക പിന്തുണ അറിയിച്ചിട്ടില്ല.

പിന്തുണ തുടരുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്ന് കാണിച്ച് ഗവര്‍ണര്‍ എന്‍എന്‍ വോറയ്ക്ക് കത്ത് ബിജെപി നല്‍കിയിട്ടുണ്ട്. പുതിയ സര്‍ക്കാറിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് വിലപേശലുകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാന്‍ കഴിയില്ല എന്ന ഉപാധി മെഹബൂബ മുന്നോട്ട് വച്ചതായാണ് സൂചന.

സര്‍ക്കാറിന്റെ പകുതി കാലയളവ് പുൂര്‍ത്തിയാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വച്ചു മാറണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പിഡിപി തയ്യാറായിട്ടില്ല. അതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തിയത്.

പിതാവിന്റെ നിരായാണത്തില്‍ അനുശോചനം അറിയിക്കാനാണ് മെഹബൂബയെ കണ്ടതെന്നാണ് കോണ്‍ഗ്രസ്സ് വിശദീകരണം. എങ്കിലും കൂടിക്കാഴ്ചയ്ക്ക് വേറെ രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സോണിയയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി. ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ്സ് – പിഡിപി സഖ്യത്തെ ബിജെപി ഭയക്കുന്നുണ്ട്. അതിനാല്‍ ഉപാധികളില്‍ വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News