മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പി ജയരാജന്‍ കോടതിയില്‍; അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സിബിഐ ശ്രമിക്കുന്നുവെന്ന് പി ജയരാജന്‍

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കതിരൂര്‍ മനോജ് വധകേസില്‍ സിബിഐ നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമമുണ്ടെന്നും നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും പി ജയരാജന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 11ന് തലശേരി റസ്റ്റ് ഹൌസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ട് സിബിഐ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. ജനുവരി ആറിന് ഹാജരാകാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ ആറിന് ഹാജരാകാന്‍ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുശേഷമുള്ള തീയതി നിശ്ചയിച്ച് അറിയിക്കണമെന്നും കാണിച്ച് ജയരാജന്‍ കത്ത് നല്‍കിയിരുന്നു. അതിനിടെയാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here