വിലാപയാത്രയ്ക്കു നേരേ കടന്നല്‍ ആക്രമണം; മൃതദേഹത്തെ മൂന്നു മണിക്കൂര്‍ പെരുവഴിയിലിട്ടു

കോളാര്‍: മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്കു നേരേ കടന്നലിന്റെ ആക്രമണം. വിലാപയാത്രയില്‍ പങ്കെടുത്തിരുന്നവര്‍ മൃതദേഹം പെരുവഴിയിലിട്ടു പോയി. മൂന്നു മണിക്കൂര്‍ കഴിഞ്ഞു പുകച്ചു കടന്നലുകളെ പ്രദേശത്തുനിന്ന് ഓടിച്ചശേഷമാണ് മൃതദേഹവുമായി പോകാനായത്. കടന്നല്‍ കുത്തേറ്റ് രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.

വിലാപയാത്ര പാതി വഴി പിന്നിട്ടപ്പോഴാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. പതിനഞ്ചോളം പേരാണ് വിലാപയാത്രയില്‍ ഉണ്ടായിരുന്നത്. കടന്നലുകള്‍ പറന്നെത്തിയതോടെ വിലാപയാത്രയില്‍ ഉണ്ടായിരുന്നവര്‍ ചുമന്നിരുന്ന മൃതദേഹം റോഡില്‍ വച്ച് ഓടിപ്പോവുകയായിരുന്നു. ഏറെ നേരം കാത്തുനിന്നിട്ടും കടന്നലുകള്‍ പോകാത്തതിനാലാണ് പുകച്ചു കടന്നലുകളെ ഓടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here