ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ലെന്നു സുപ്രീം കോടതി; എല്ലാ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൂടേ? സ്ത്രീകളെ വിലക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല

ദില്ലി: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നു സുപ്രീം കോടതി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ നിരീക്ഷണം. ശബരിമലയില്‍ പത്തു വയസിനും അമ്പതു വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിച്ചു സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു.

ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകളെ ശബരിമലയില്‍ തടയാനാകില്ല. ഭരണഘടനാപരമായ ഘടകങ്ങള്‍ ഉള്ള കേസാണിത്. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്താന്‍ പറ്റുക. അല്ലാത്ത വിലക്കെങ്ങനെ പ്രായോഗികമാകും. സ്ത്രീയായതുകൊണ്ടു വിലക്കേര്‍പ്പെടുത്തുന്നതെങ്ങനെയാണ്. 1500 വര്‍ഷം മുമ്പു സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടില്ല എന്നു പറയാന്‍ എന്തുറപ്പാണുള്ളതെന്നും കോടതി ചോദിച്ചു.

അതേസമയം, ആചാരത്തിന്റെ ഭാഗമാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനുള്ള വിലക്കെന്നു ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ പ്രതികരിച്ചു. കേസില്‍ അടുത്തയാഴ്ച വിശദമായ വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News