അയല്‍വാസികളുമായി നിരന്തരം തല്ലുകൂടിയ പൂജ മിശ്രയെ ഫ്ളാറ്റില്‍നിന്നു പുറത്താക്കി; അയല്‍വാസികള്‍ തന്നെ നശിപ്പിക്കാന്‍ മന്ത്രവാദം ചെയ്‌തെന്നും പൂജ

മുംബൈ: ഫഌറ്റിലെ അയല്‍വാസികളുമായി നിരന്തരം തല്ലുകൂടല്‍ പതിവാക്കിയ മുന്‍ ബിഗ്‌ബോസ് താരം വിജെ പൂജ മിശ്ര ഒടുവില്‍ സ്വന്തം വീടിനു പുറത്ത്. പൂജ മിശ്രയെ ഫഌാറ്റില്‍ കയറാന്‍ അനുവദിക്കില്ലെന്നു കാട്ടി റെസിഡന്റ്‌സ് സൊസൈറ്റിയാണ് രംഗത്തുവന്നത്. പൂജയുടെ മോശം സ്വഭാവവും അയല്‍വാസികളുമായുള്ള അനാവശ്യ തര്‍ക്കങ്ങളുമാണു തീരുമാനത്തിനു പിന്നിലെന്നാണു റിപ്പോര്‍ട്ട്.

ബിഗ് ബോസ് മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍തന്നെ നിരന്തരം വിവാദങ്ങളില്‍ പെട്ടിരുന്ന പൂജ. മത്സരം കഴിഞ്ഞുവന്ന ശേഷം അയല്‍ ഫഌറ്റുകളില്‍ താമസിക്കുന്നവരുമായി പൂജ അനാവശ്യമായി തര്‍ക്കിക്കുന്നതും അസഭ്യം പറയുന്നതും പതിവായിരുന്നത്രേ. തന്റെ കരിയര്‍ നശിപ്പിക്കാന്‍ അയല്‍വാസികളില്‍ ചിലര്‍ മന്ത്രവാദം നടത്തുന്നുവെന്നായിരുന്നു പൂജയുടെ പരാതികളില്‍ പ്രധാനം.

മുംബൈ നഗരപ്രാന്തത്തിലെ ലോഖന്‍ഡ്വാലയിലെ വിന്‍ഡ്‌സര്‍ ടവറിലാണ് പൂജയുടെ അപ്പാര്‍ട്‌മെന്റ്. ഒരു വര്‍ഷം മുമ്പാണ് കുടുംബസമേതം താമസിക്കാന്‍ പൂജ ഈ ഫഌറ്റ് വാങ്ങിയത്. റെസിഡന്റ്‌സ് അസോസിയേഷന്റെ വിലക്കിനെത്തുടര്‍ന്നു പൂജ വീട്ടില്‍നിന്നു മാറി നില്‍ക്കുകയാണെന്നു മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News