ഗുലാം അലിയെ കേരളത്തില്‍ പാടിക്കില്ലെന്നു ശിവസേന; തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വേദികളിലേക്കു മാര്‍ച്ച് നടത്തും.

തിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലി പതിനഞ്ചിനു തിരുവനന്തപുരത്തും പതിനേഴിനു കോഴിക്കോട്ടും നടത്താനിരിക്കുന്ന ഗസല്‍ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നു കേരളത്തില്‍ പാടാന്‍ അനുവദിക്കില്ലെന്നും ശിവസേന. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കു വ്യക്തമായ സാഹചര്യത്തിലാണ് ഗുലാം അലിയെ കേരളത്തില്‍ പാടാന്‍ അനുവദിക്കാത്തതെന്നും ശിവസേന വ്യക്തമാക്കി.

സ്വരലയയാണ് ഗുലാം അലിയുടെ ഗസല്‍ സന്ധ്യ സംഘടിപ്പിക്കുന്നത്. നേരത്തേ, സംഘപരിവാര്‍ സംഘടനകളുടെ ആക്രമണഭീഷണിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പലയിടങ്ങൡും ഗുലാം അലി നടത്തേണ്ടിയിരുന്നു സംഗീതപരിപാടി വേണ്ടെന്നു വച്ചിരുന്നു. സംഗീത പരിപാടിക്ക് ശിവസേന ഒരിക്കലും എതിരല്ല, തങ്ങള്‍ പ്രതിഷേധിക്കുന്നത് പാകിസ്താന് എതിരെയാണെന്നും ശിവസേന സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി അജി മാധ്യമങ്ങളോട് പറഞ്ഞു. പത്താന്‍കോട്ട് ആക്രമണത്തില്‍ രാജ്യം ദു:ഖം ആചരിക്കുന്ന സമയത്ത് പാക് ഗായകന്റെ സംഗീത പരിപാടിയുടെ പ്രസക്തിയെന്തെന്നും ശിവസേന ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here