സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യ, കാക്കത്തൊള്ളായിരം സിനിമകളുടെ സംവിധായകന്‍; വന്ദനം അടക്കം നിരവധി ചിത്രങ്ങളിലെ സംഭാഷണങ്ങളുമെഴുതി

പാലക്കാട്: സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ, കാക്കത്തൊള്ളായിരം, കാഴ്ചയ്ക്കപ്പുറം, ഗീതം സംഗീതം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഗോപാലകൃഷ്ണന്‍. തിരുവനന്തപുരം സ്വദേശിയാണ്.

പ്രിയദര്‍ശന്‍ ചിത്രം ധിം തരികിട തോമില്‍ കഥയും തിരക്കഥയും എഴുതിയാണ് ഗോപാലകൃഷ്ണന്‍ സിനിമാരംഗത്തെത്തുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വന്ദനം, ആഴിക്കൊരു മുത്ത്, ചക്കിക്കൊത്ത ചങ്കരന്‍, കൗതുകവാര്‍ത്തകള്‍, കൗശലം, ക്യാബിനറ്റ്, തോവാളപ്പൂക്കള്‍, ശോഭനം, പൈലറ്റ്‌സ്, ഈ പറക്കുംതളിക, ഡബ്ല്യഡബ്ല്യൂഡബ്ല്യു ഡോട് അണുകുടുംബം ഡോട് കോം, കല്യാണക്കുറിമാനം, ഹായ് തുടങ്ങിയ സിനിമകളുടെ തിരക്കഥ രചിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here