സുഖമായി ഉറങ്ങാന്‍ ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങള്‍

ളരെ കുറഞ്ഞ സമയത്തേക്കാണെങ്കില്‍പോലും സുഖകരമായ ഉറക്കത്തില്‍ പരം മറ്റൊന്നും ഒരാള്‍ ആഗ്രഹിക്കില്ല. ഇടയ്ക്കു ഞെട്ടി ഉണരുകയോ അസ്വസ്ഥമായ ഉറക്കമോ ആരും ഇഷ്ടപ്പെടില്ല. സുഖകരമായ ഉറക്കം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ എളുപ്പം സ്വന്തമാക്കാം

ഇന്നത്തെ കാലത്തു പലരും ഓഫിസും മറ്റുതിരക്കുകളുമൊക്കെ കഴിഞ്ഞ് എങ്ങനെയെങ്കിലും ഒന്നുറങ്ങിയാല്‍ മതിയെന്നു കരുതിയായിരിക്കും താമസസ്ഥലത്തെത്തുക. പക്ഷേ, എന്തെങ്കിലുമൊക്കെ കാരണങ്ങള്‍കൊണ്ട് ഉറക്കം അസ്വസ്ഥമായാല്‍ അവരെ സംബന്ധിച്ച് അതില്‍പരം നിരാശാജനകമായ മറ്റൊരു കാര്യമുണ്ടാകില്ല. ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ സുഖകരമായ ഉറക്കമുണ്ടാകുമെന്നാണ് പുതിയ പഠങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

രാത്രി വൈകി വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിന് നല്ലതല്ല. ശരീരത്തില്‍ ഊഷ്മാവു വര്‍ധിക്കുന്നതും ഉപാപചയപ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുന്നതും ശരീരത്തെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും. അതുകൊണ്ട് ഉറക്കത്തിനു മുമ്പ് വ്യായാമം വേണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പിസപോലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുകയാണ് മറ്റൊരു കാര്യം. ഗ്യാസ്‌ട്രോ അസ്വസ്ഥതകള്‍ക്കു കാരണമാകുന്നതാണു രാത്രിയിലെ ലഘുഭക്ഷണങ്ങളെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

രാത്രിയില്‍ കിടക്കാന്‍നേരം ടിവിയോ സിനിമയോ കാണുന്നത് ഒഴിവാക്കണം. നാടകീയ നിമിഷങ്ങളോ കുറ്റൃത്യങ്ങളോ കാണുന്നത് പള്‍സ് നിരക്ക് ഉയര്‍ത്തുകയും സ്വാഭാവികമായ ഉറക്കത്തിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യും. കിടക്കാന്‍ നേരം ശാന്തമായി കിടക്കുകയാണ് വേണ്ടത്. ഓഫീസ് ജോലികള്‍ രാത്രിയിലേക്കു നീട്ടാതിരിക്കുകയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. രാത്രിയില്‍ ജോലി ചെയ്യുന്നതു മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നതും ഉറക്കംകെടുത്തുന്നതുമാണ്.

രാത്രിയില്‍ ആരോഗ്യകരമായല്ലാത്ത സംസാരം ഒഴിവാക്കുന്നതാണ് ഒഴിവാക്കേണ്ട മറ്റൊന്ന്. പലപ്പോഴും സംസാരം വാഗ്വാദങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കുമെത്തിയാല്‍ ശരീരത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കു ചൂടുപിടിക്കുകയും അതുവഴി നല്ല ഉറക്കത്തിനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും. വീട്ടില്‍ പങ്കാളിയുമായുള്ള സംസാരം പോലും കിടക്കും മുമ്പ് തീര്‍ത്ത് സമാധാനമായി ഉറക്കത്തെ സ്വീകരിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News