ചെന്നൈക്കാരി മീര മിഥുന്‍ ദക്ഷിണേന്ത്യന്‍ സുന്ദരി; സനം പ്രസാദ് ഫസ്റ്റ് റണ്ണര്‍ അപ്പ്; കൊച്ചിക്കാരി സുന്ദരി അര്‍ച്ചന രവി മൂന്നാമത്

ബംഗളുരു: പെര്‍ഫ്യൂം മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ കീരീടം ചെന്നൈ സുന്ദരി മീര മിഥുന്. ബംഗളുരു സുന്ദരി സനം പ്രസാദ് ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. കേരളത്തെ പ്രതിനിധീകരിച്ചെത്തിയ കൊച്ചിക്കാരി സുന്ദരി അര്‍ച്ചന രവി സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയി.

5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 സുന്ദരിമാരെ പിന്തള്ളിയാണ് മീര മിഥുന്‍ കിരീടം ചൂടിയത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ റാമ്പിലെത്തിയപ്പോള്‍ തെന്നിന്ത്യന്‍ സൗന്ദര്യ റാണിയായത് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മീര മിഥുന്‍.

ബംഗളുരുവിലെ കോണ്‍ഫിഡന്റ് അമോണിലാണ് മത്സരങ്ങള്‍ നടന്നത്. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തിലാദ്യമായി ഏഴ് വനിതകളാണ് റാമ്പിലെ സുന്ദരിമാരുടെ പ്രകടനം വിലയിരുത്തിയത്. മിസ് സൗത്ത് ഇന്ത്യ വിജയിയായ മീരയ്ക്ക് മുന്‍ ജേതാവ് എലീന കാതറിന്‍ കിരീടം അണിയിച്ചു.

ഫസ്റ്റ് ആന്‍ഡ് സെക്കന്‍ഡ് റണ്ണര്‍ അപ്പുകള്‍ക്ക് പെര്‍ഫ്യൂം മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിജെ റോയി കിരീടം അണിയിച്ചു. തെന്നിന്ത്യന്‍ സൗന്ദര്യ റാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റാണ് മത്സരം സംഘടിപ്പിച്ചത്. ഡിസൈനര്‍ സാരി, റെഡ് കോക്ക്‌ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായി ആയിരുന്നു മത്സരങ്ങള്‍.

മിസ് സൗത്ത് ഇന്ത്യയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും യഥാക്രമം 60,000 രൂപയും 40,000 രൂപയും സബ്‌ടൈറ്റില്‍ വിജയികള്‍ക്ക് 10,000 രൂപയും ലഭിച്ചു. വിജയികള്‍ക്ക് സുവര്‍ണ കിരീടവും നല്‍കി. മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ജനുവരി 4ന് ബംഗളുരുവിലെ കോണ്‍ഫിഡന്റ് പ്രോപസിലും കോണ്‍ഫിഡന്റ് അമോണിലുമായി നടന്നു. വാലന്റീന രവി, സമീര്‍ ഖാന്‍, ജിതേഷ്, ജോഷ്‌ന, ഡോ. ആശ എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News