ലയണല്‍ മെസി ലോക ഫുട്‌ബോളര്‍; ബാലണ്‍ ദ്യോര്‍ പുരസ്‌കാരനേട്ടം അഞ്ചാം തവണ

സൂറിച്ച്: അര്‍ജന്റീനയുടെ ലയണല്‍ മെസി ലോക ഫുട്‌ബോളര്‍. സൂറിച്ചില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ സുവര്‍ണ്ണ നേട്ടം. അഞ്ചാം ബാലണ്‍ദ്യോര്‍ കിരീട നേട്ടമാണ് മെസ്സിയുടേത്. ബ്രസീല്‍ നായകനായ നെയ്മര്‍ ആദ്യമായാണ് പട്ടികയില്‍ ഇടം നേടിയത്. എന്നാല്‍ പുരസ്‌കാരം നേടാനായില്ല. ഹാട്രിക് പുരസ്‌കാര നേട്ടം പ്രതീക്ഷിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നിരാശപ്പെടേണ്ടിവന്നു.

അമേരിക്കയുടെ കാര്‍ലി ലോയ്ഡ് ആണ് മികച്ച വനിതാ താരത്തിനുള്ള ഫിഫ പുരസ്‌കാരം നേടിയത്.

2015ലെ ഫിഫ ലോക ഇലവനെയാണ് ആദ്യം പ്രഖ്യാപിച്ചത്. ബയേണ്‍ മ്യൂണിക്കിന്റെ മാനുവല്‍ ന്യൂയര്‍ ആണ്‍ ഗോള്‍ കീപ്പര്‍. തിയാഗോ സില്‍വ, മാര്‍സെലോ, സെര്‍ജിയോ റാമോസ്, ഡാനി അല്‍വെസ് എന്നിവരടങ്ങുന്നതാണ് പ്രതിരോധ നിര. ആന്‍ഡ്രെസ് ഇനിയേസ്റ്റ, ലൂക്ക മോഡ്രിക്, പോള്‍ പോഗ്ബ തുടങ്ങിയവരാണ് മിഡ്ഫീല്‍ഡര്‍മാര്‍. സ്‌ട്രൈക്കര്‍മാരായ ലയണല്‍ മെസി, നെയ്മര്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് ടീമില്‍.

Embedded image permalink

ജില്‍ എല്ലിസ് ആണ് മികച്ച പരിശീലക. അമേരിക്കയുടെ കോച്ച് ആണ്. സ്പാനിഷ് കോച്ച് ലൂയി എന്റിക് ആണ് മികച്ച പരിശീലകന്‍.

cOACHES

ഫിഫ ഫെയര്‍ പ്ലേ പുരസ്‌കാരം അഭയാര്‍ത്ഥികളെ പിന്തുണച്ച എല്ലാ ഫുട്‌ബോള്‍ സംഘടനകള്‍ക്കുമായി നല്‍കി. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം വെന്‍ഡെല്‍ ലിറ നേടി. പുരസ്‌കാരം നേടിയ ലിറയുടെ മാന്ത്രിക ഗോള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News