ഉപരാഷ്ട്രപതി ഇന്നും നാളെയും കേരളത്തില്‍; നാളെ ശിവഗിരി സന്ദര്‍ശിക്കും

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്നും നാളെയും തലസ്ഥാന നഗരിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് ഉച്ചക്ക് 12.30 ഓടെ തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ടപതി രാജ്ഭവനിലേക്ക് പോകും. വൈകീട്ട് നാലിനു ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന പരിപാടിയില്‍ ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റിന്റെ അവാര്‍ഡ് ടി.പി ശ്രീനിവാസന് ഉപരാഷ്ട്രപതി സമ്മാനിക്കും. നാളെ രാവിലെ ശിവഗിരിയില്‍ എത്തുന്ന ഹമീദ് അന്‍സാരി മഹാസമാധി സന്ദര്‍ശിക്കും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here