സോളാര്‍ കമ്മീഷനില്‍ സരിത ഇന്നു വീണ്ടും ഹാരാകും; മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തിക്കാണിച്ച കത്ത് കമ്മീഷനു നല്‍കും

കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഇന്നു കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകും. സരിതയുടെ കത്തിനെ സംബന്ധിച്ച് തിരുവനന്തപുരം ജയില്‍ സൂപ്രണ്ടും ഫെനി ബാലകൃഷ്ണനും കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ തെറ്റുണ്ടെന്ന് സരിത കമ്മീഷനെ അറിയിച്ചിരുന്നു.

തന്റെ കത്ത് 21 പേജല്ലെന്നും അതില്‍ കൂടുതല്‍ ഉണ്ടെന്നും സരിത പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ക്കു മുന്‍പാകെ താന്‍ ഉയര്‍ത്തിക്കാണിച്ച കത്ത് സോളാര്‍ കമ്മീഷനില്‍ ഹാജരാക്കുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജോസ് കെ മാണി എം പി, കെ സി വേണുഗോപാല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവരുടെ പേരുകളാണ് തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്തിലുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here