റിപബ്ലിക് ദിനത്തില്‍ രാജ്യത്ത് ആക്രമണത്തിന് ഭീകരരുടെ പദ്ധതിയെന്ന് ഇന്റലിജന്‍സ്; സുരക്ഷ കര്‍ശനമാക്കി; ദില്ലിയില്‍ കനത്ത ജാഗ്രത

ദില്ലി: പത്താന്‍കോട് ഭീകരാക്രമണത്തിന് പിന്നാലെ റിപ്പബ്ലിക്ക് ദിനത്തിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി ഇടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്‍മേല്‍ രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.പതിനായിരം അര്‍ദ്ധ സൈനിക വിഭാഗങ്ങളെ അധികം വിനിയോഗിച്ചു.അതേസമയം ഐഎസ്‌ഐ ബന്ധം സംശയിക്കുന്ന ഗുരുദാസ്പൂര്‍ എസ്പിയുടെ മൂന്ന് മൊബൈല്‍ ഫോണുകളും നാല് സിംകാര്‍ഡുകളും എന്‍ഐഎ പിടിച്ചെടുത്തു.

പത്താന്‍കോട് ഭീകരാക്രണം നടത്തി സുരക്ഷാ സൈനികര്‍ വധിച്ച ആറ് ഭീകരരെ കൂടാതെ രണ്ട് പേര്‍ ദില്ലിയിലേക്ക് കടന്നിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലഷ്‌കറെ തൊയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജ്ജാഹിദിന്‍ സംഘടനകളുമായി ഐഎസ്‌ഐ കേന്ദ്രത്തില്‍ ഇന്ത്യക്കെതിരെയുള്ള രഹസ്യചര്‍ച്ച നടത്തിയെന്നും ഐബി കണ്ടെത്തിയിരുന്നു. മൂന്ന് ഭീകരസംഘടനകളോടും ഒന്നിച്ച് നിന്നുള്ള ആക്രമണം ഇന്ത്യയ്ക്ക് എതിരെ നടപ്പാക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുണ്ടായിരുന്നു.

പത്താന്‍കോട് വ്യോമസേന താവളത്തിന് പിന്നാലെ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതി ഇടുന്നതെന്ന് ഐബി മുന്നറിയിപ്പ് നല്‍കി. രഹസ്യാ അന്വേഷണ മുന്നറിയിപ്പിന്‍മേല്‍ രാജ്യതലസ്ഥാനത്ത് 10000അര്‍ദ്ധ സൈനിക വിഭാഗങ്ങളെ കൂടുതല്‍ വിന്യസിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.വ്യോമ നിരീക്ഷണവും ശക്തമാക്കി.റിപ്പബ്ലിക്ക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോയിസ് ഹൊലാണ്ഡേ ആണ് മുഖ്യാഥിതി.

അതേസമയം പത്താന്‍കോട് ആക്രമണം നടത്താന്‍ ഭീകരരര്‍ക്ക് സഹായം നല്‍കിയെന്ന് സംശയികുന്ന ഗുരുദാസ്പൂര്‍ എസ്പിയുടെ ലാപ്‌ടോപ്പും മൂന്ന് ഫോണുകളും നാല് വ്യത്യസ്ഥ സിം കാര്‍ഡുകളും എന്‍ഐഎ കസ്റ്റഡിയ്ില്‍ എടുത്തു.സല്‍ബീന്ദര്‍ സിങ്ങിന്റെ സഹായി മദന്‍ ഗോപാലിനയെും എന്‍ഐഎ ദില്ലിയില്‍ എത്തിച്ച് ചോദ്യം ചെയ്യും.ജനുവരി പതിമൂന്നിന് പത്താന്‍കോട് വ്യോമസേന താവളം സന്ദര്‍ശിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.അതേസമയം പത്താന്‍കോട് ഭീകരാക്രമണത്തിലെ പ്രതികളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ ഇന്ത്യ ബ്ലാക്ക് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News