ദില്ലി: രാജ്യത്ത് ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് ഒരു കുപ്പി വെള്ളത്തേക്കാള്‍ വില കുറവ്. ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു കൂപ്പുകുത്തിയിട്ടും ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞില്ല. ഇറക്കു മതി തീരുവ അടിക്കടി വര്‍ദ്ധിപ്പിച്ചും എണ്ണ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കാതെയും ജനങ്ങളെ പിഴിയുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കഴിഞ്ഞയാഴ്ച പെട്രാളിയം മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 1956 രൂപ നാല്‍പ്പത്തി അഞ്ച് പൈസ. അതായത് ഒരു ലിറ്ററിന് 12 രൂപ.ഒരു ലിറ്റര്‍ ശൂദ്ധീകരിച്ച കുപ്പിവെള്ളത്തിന് ശരാശരി 15 രൂപയാണ് ചില്ലറ വിപണിയില്‍ വില ഈടാക്കുന്നത്.ചുരുക്കി പറഞ്ഞാല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ളത്തേക്കാള്‍ മൂന്ന് രൂപ കുറവാണ് ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് എന്ന സ്ഥിതി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില എഴുപത് ശതമാനത്തിലേറെ താഴ്ന്നു. എന്നാല്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍-ഡീസല്‍ വില 20 ശതമാനം മാത്രമാണ് കുറഞ്ഞത്. ക്രൂഡ് ഓയിന്റെ വില കുറയുന്നതിനനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. 2015 2016 സാമ്പത്തിക വര്‍ഷം മുന്നു തവണയും മുന്‍ വര്‍ഷം നാല് തവണയും പെട്രോളിന്‍രയും ഡീസലിന്റയും തീരുവ വര്‍ദ്ധിപ്പിച്ചു.
ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാതെ തീരുവ കൂട്ടി കിട്ടുന്ന വരുമാനം വഴി ധനകമ്മി കുറയ്ക്കുക എന്ന സാമ്പത്തിക ശാസ്ത്രമാണ് മോഡി സര്‍ക്കാര്‍ തുടരുന്നത്.ക്രൂഡ് ഓയിലിന് വെള്ളത്തേക്കാള്‍ വില കുറഞ്ഞിട്ടും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതെ തീവെട്ടി കൊള്ള നടത്തുന്ന എണ്ണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post