ദില്ലി: ലോകത്ത് ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. അമേരിക്കയ്ക്കും ബ്രിട്ടനും ശേഷമാണ് ഇന്ത്യ മൂന്നാം ഇടം പിടിച്ചത്. കാനഡയാണ് നാലാമത്തെ രാജ്യം. പോണ്‍ഹബ് നടത്തിയ പഠനത്തിലാണ് ലോകത്തെ പോണ്‍ പ്രിയ രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഇന്ത്യ എന്നു വ്യക്തമായത്.ഇന്ത്യയില്‍ പോണ്‍ കാണുന്ന സ്ത്രീകളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
ഇന്ത്യയില്‍ ശരാശരി ഒരാള്‍ ദിവസവും ഒമ്പതര മിനുട്ട് പോണ്‍സൈറ്റുകളില്‍ ചെലവഴിക്കുന്നുണ്ടെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഒരു മിനുട്ട് അധികമാണ്. സ്മാര്‍ട്‌ഫോണുകളില്‍നിന്നാണ് അശ്ലീലസൈറ്റുകളിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2100 കോടി തവണയാണ് ആളുകള്‍ കഴിഞ്ഞവര്‍ഷം പോണ്‍ഹബില്‍ സന്ദര്‍ശനം നടത്തിയത്. ഓരോ മിനുട്ടിലും നാല്‍പതിനായിരം പേര്‍ എന്ന കണക്കില്‍.
സ്മാര്‍ട്‌ഫോണുകളില്‍നിന്നു സൈറ്റിലേക്കെത്തിയവര്‍ 53 ശതമാനമാണ്. കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 8 ശതമാനം വര്‍ധന. 36 ശതമാനമാണ് ഡെസ്‌ക്ടോപ് കംപ്യൂട്ടറുകളില്‍നിന്നുള്ളത്. ഇന്ത്യയില്‍നിന്നുള്ളവര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് ഇന്ത്യന്‍ ബാബി, ഇന്ത്യന്‍ ആന്റി, ഇന്ത്യന്‍ ടീന്‍ എന്നീ കീ വേഡുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞത് സണ്ണി ലിയോണിനെയാണെന്നും പോണ്‍ഹബ് ചൂണ്ടിക്കാട്ടുന്നു. ലെസ്ബിയന്‍ വീഡിയോകളും തെരച്ചില്‍ കണക്കില്‍ മുന്നിട്ടുനില്‍ക്കുന്നു.
കമന്റുകളില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെട്ട വാക്ക് ലവ് എന്നാണ്. ക്യൂബ, മംഗോളിയ, കസാക്കിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പോണ്‍ഹബ് സന്ദര്‍ശനങ്ങള്‍ ദൈര്‍ഘ്യം കുറഞ്ഞവയാണ്. എല്ലായിടത്തും രാത്രി ഒമ്പതു മണിക്കും അര്‍ധരാത്രിക്കുമിടയിലാണ് കൂടുതല്‍പേര്‍ പോണ്‍ഹബിലെത്തിയിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post