പത്തൊമ്പതുകാരി 21 വയസുകാരനായ കാമുകനെ ജന്മദിനപാര്‍ട്ടിക്കു വിളിച്ചുവരുത്തി ആസിഡ് ഒഴിച്ചു

ബിജ്‌നോര്‍: പത്തൊമ്പതുകാരിയായ വിദ്യാര്‍ഥിനി ഇരുപത്തൊന്നുവയസുള്ള കാമുകനെ ആസിഡ് ഒഴിച്ചു. വിവാഹത്തിന് താല്‍പര്യമില്ലെന്നു പറഞ്ഞതിലുള്ള പ്രതികാരമാണ് ആക്രമണം. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ഞായറാഴ്ചയാണ് സംഭവം. പെണ്‍കുട്ടികള്‍ക്കു നേരേ ആസിഡ് ആക്രമണങ്ങള്‍ പതിവായ രാജ്യത്ത് പ്രണയപതികാരമായി കാമുകനു നേരെ ആക്രമണം അപൂര്‍വസംഭവമാണ്.

അഫ്രീന്‍ എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ സൂരജ് കുമാറിനെ ഞായറാഴ്ച തന്റെ ജന്മദിന പാര്‍ട്ടിക്കു ക്ഷണിച്ചുവരുത്തി ആസിഡ് ഒഴിച്ചത്. ക്ഷണിച്ചപ്പോള്‍ പ്രതികാരം തീര്‍ക്കാനാണെന്നു പ്രതീക്ഷിക്കാതെ സൂരജ് പാര്‍ട്ടിക്കു പോവുകയായിരുന്നു. പൊള്ളലേറ്റ സൂരജ് ആശുപത്രിയിലാണ്.

ഹിന്ദുവായ തനിക്കും മുസ്ലിമായ അഫ്രീനും വിവാഹം കഴിക്കാന്‍ സമൂഹം അനുവദിക്കാത്തതിനാലാണ് പ്രണയത്തിലായിരുന്നെങ്കിലും വിവാഹത്തില്‍നിന്നു പിന്‍മാറിയതെന്നു സൂരജ് പറഞ്ഞു. പാര്‍ട്ടിയില്‍ ഭക്ഷണം കഴിച്ചു വീട്ടിലേക്കു മടങ്ങിയ സൂരജിനെ മൊബൈല്‍ ഫോണില്‍ തിരികെ വിളിച്ചാണ് അഫ്രീന്‍ ആസിഡ് ഒഴിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുന്‍ കുമാറാണ് സൂരജിനെ ആശുപത്രിയിലെത്തിച്ചത്.

ബിജ്‌നോറിലെ കോളജില്‍ സഹപാഠികളായിരുന്നു സൂരജും അഫ്രീനും. ഒന്നരവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരെ തങ്ങളുടെ ബന്ധം ബോധ്യപ്പെടുത്താനും വിവാഹത്തിനു സമ്മതിപ്പിക്കാനും സാധിക്കാത്തതിനാല്‍ സൂരജ് അടുത്തനാളില്‍ പ്രണയത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News