പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18 ലേക്കു മാറ്റി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം പതിനെട്ടിലേക്കു മാറ്റി. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ പ്രതിയല്ലാത്ത ജയരാജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇന്നലെ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. സിപിഐഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് സിബിഐയുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here