രാഷ്ട്രീയമോ മതപരമോ ആയ കാര്യങ്ങളില്‍ ഇനി അഭിപ്രായം പറയില്ലെന്നു കിംഗ് ഖാന്‍; അസഹിഷ്ണുതാ വിവാദം ദില്‍വാലേയുടെ കളക്ഷന്‍ കുറച്ചെന്നും ഷാരൂഖ്

മുംബൈ: മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളില്‍ ഇനി അഭിപ്രായം പറയില്ലെന്നു കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ഗുലാം അലിയുടെ സംഗീത പരിപാടി നടത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഷാരൂഖ്്.

രാജ്യത്തു സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള ഷാരൂഖിന്റെ അഭിപ്രായം വന്‍ വിവാദമായിരുന്നു. ശിവസേനയടക്കമുള്ള സംഘ സംഘടനകള്‍ ഷാരൂഖിനെതിരെ രംഗത്തുവന്നിരുന്നു. അസഹിഷ്ണുതയ്‌ക്കെതിരായ തന്റെ പരാമര്‍ശങ്ങളുടെ ഭാഗമായി പുതിയ സിനിമ ദില്‍വാലേയ്ക്കു മികച്ച കളക്ഷന്‍ നേടാനായില്ലെന്നും ഷാരൂഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News