സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രിയെ 25 ന് വിസ്തരിക്കും; സരിത ഹാജരായില്ല; ഹാജരാകാത്തവര്‍ക്ക് എന്തോ ഒളിക്കാനുണ്ടെന്നു സംശയമെന്ന് കമ്മീഷന്‍

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും. ഈ മാസം ഇരുപത്തഞ്ചിന് തിരുവനന്തപുരത്തുവച്ചായിരിക്കും വിസ്തരിക്കുക. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്നാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം, സരിത എസ് നായര്‍ ഇന്നു ഹാജരായില്ല.

രാമങ്കരി കോടതിയില്‍ കേസുള്ളതിനാല്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ കഴിയില്ലെന്നു സരിത അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തു പ്രമുഖരുടെ പേരുകളടക്കം ഉയര്‍ത്തിക്കാണിച്ച കത്തിന്റെ അസല്‍ ഇന്നു സോളാര്‍ കമ്മീഷനില്‍ സരിത സമര്‍പ്പിക്കുമെന്നു സൂചനയുണ്ടായിരുന്നു. കമ്മീഷനു മുമ്പാകെ ഹാജരാകാത്തവര്‍ക്ക് എന്തോ ഒളിക്കാനുണ്ടെന്നു സംശയിക്കുന്നതായി ജസ്റ്റിസ് ശിവരാജന്‍ അഭിപ്രായപ്പെട്ടു.

സരിതയുടെ കത്തിനെ സംബന്ധിച്ച് തിരുവനന്തപുരം ജയില്‍ സൂപ്രണ്ടും ഫെനി ബാലകൃഷ്ണനും കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ തെറ്റുണ്ടെന്ന് സരിത നേരത്തേ കമ്മീഷനെ അറിയിച്ചിരുന്നു. തന്റെ കത്ത് 21 പേജല്ലെന്നും അതില്‍ കൂടുതല്‍ ഉണ്ടെന്നും സരിത പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ക്കു മുന്‍പാകെ താന്‍ ഉയര്‍ത്തിക്കാണിച്ച കത്ത് സോളാര്‍ കമ്മീഷനില്‍ ഹാജരാക്കുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജോസ് കെ മാണി എം പി, കെ സി വേണുഗോപാല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവരുടെ പേരുകളാണ് തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News