സച്ചിനെയും ലാറയെയും പിന്തള്ളി രോഹിത് ശര്‍മ; ഓസ്‌ട്രേലിയക്കെതിരെ അതിവേഗ ആയിരം; വ്യക്തിഗത സ്‌കോറിനുള്ള റിച്ചാര്‍ഡ്‌സിന്റെ റെക്കോഡും തകര്‍ത്തു

പെര്‍ത്ത്: പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മ തന്റെ പേരില്‍ ചേര്‍ത്തതു രണ്ടു റെക്കോഡുകള്‍. അതും ക്രിക്കറ്റിലെ രാജക്കന്‍മാരുടെ പേരിലുണ്ടായിരുന്ന രണ്ടെണ്ണം. ഓസ്‌ട്രേലിയക്കെതിരേ കുറഞ്ഞ മത്സരങ്ങളില്‍ ആയിരം റണ്‍സ് നേടിയതിനുള്ള റെക്കോഡും ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയില്‍ എതിര്‍ടീം ബാറ്റ്‌സ്മാന്‍ നേടുന്നഉയര്‍ന്നു സ്‌കോറിനുള്ള റെക്കോഡുമാണ് രോഹിത് സ്വന്തം പേരിലാക്കിയത്.

സച്ചിന്‍ തെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും ഇരുപതു മത്സരങ്ങളില്‍നിന്ന് ആയിരം തികച്ച റെക്കോഡാണ് ഇന്നു പുറത്താകാതെ 171 റണ്‍സ് നേടിയ രോഹിത് തിരുത്തിയത്. 19 മത്സരങ്ങളിലാണ് രോഹിതിന്റെ നേട്ടം. ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയില്‍ എതിര്‍ടീം ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രോഹിതിന്റെ ഇന്നത്തെ 171. നേരത്തേ, വിവിയന്‍ റിച്ചാഡ്‌സണ്‍ മെല്‍ബണില്‍ നേടിയ 153 റണ്‍സിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്. 2004-ല്‍ സിഡ്‌നിയില്‍ യുവരാജ് സിംഗ് നേടിയ 139 റണ്‍സിന്റെ റെക്കോഡും പിന്നിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here